Monday 13 October 2014


ഗണിതോത്സവം സ്കൂള്‍ തല ഉദ്ഘാടനം പി.ടി..വൈസ് പ്രസിഡണ്ട് അനില്‍ കുമാര്‍ നിര്‍വഹിക്കുന്നു.

വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം അങ്കണം അവാര്‍ഡ് ജേതാവ് കുമാരി നിരഞ്ജന നിര്‍വഹിക്കുന്നു.
നിരഞ്ജനയ്ക്കുള്ള ഉപഹാര സമര്‍പ്പണം ഹെഡ്മിസ്റ്റര്‍ ഉഷാറാണി ടീച്ചര്‍ നിര്‍വഹിക്കുന്നു
കുട്ടികള്‍ക്കായുള്ള കവിതാ രചനാ ശില്‍പശാല.

നമ്മുടെ വിദ്യാലയത്തില്‍ നടന്ന സാക്ഷരം ക്യാമ്പില്‍ നിന്നും.

 
നെഹ്റു കോളേജില്‍ നടന്ന സ്റ്റാമ്പ് ശേഖരണം,നാണയ ശേഖരണം എന്നിവ വീക്ഷിക്കുന്ന നമ്മുടെ കുട്ടികള്‍.




ഓണാഘോഷവും,ഗുരുവന്ദനവും


ഓണാഘോഷവും,ഗുരുവന്ദനവും

നമ്മുടെ വിദ്യാലയത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷവും,അധ്യാപക ദിനാഘോഷവും വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തപ്പെട്ടു.നമ്മുടെ വിദ്യാലയത്തില്‍ നിന്നും വിരമിച്ച 6 അധ്യാപകരെ താലപ്പൊലിയുടെ അകമ്പടിയോടെ വേദിയിലേക്കാനയിച്ച് ഓണപ്പുടവ നല്‍കി ആദരിച്ചു.പൂര്‍വ്വ വിദ്യാര്‍ത്ഥികളായിരുന്ന ഇപ്പോഴത്തേ രക്ഷിതാക്കള്‍ക്കും,അധ്യാപകര്‍ക്കും,കുട്ടികള്‍ക്കും,ഇതൊരു നവ്യാനുഭവമായി.പി.ടി..പ്രസിഡണ്ട് കെ.കുശലന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഗുരുവന്ദനം പരിപാടിയില്‍ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല ഡി...ശ്രീമതി.സൗമിനി കല്ലത്ത് വിശിഷ്ടാതിഥി ആയിരുന്നു.ഹോസ്ദുര്‍ഗ് എ...സദാനന്ദന്‍ മാസ്ററര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.നമ്മുടെ വിദ്യാലയത്തില്‍ നിന്ന് വിരമിച്ച അദ്ധ്യാപകരെ ഓണപ്പുടവ നല്‍കി ആദരിച്ചത് കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യകാര്യസ്ററാന്‍ഡിങ് കമ്മിററി ചെയര്‍പേഴ്സണ്‍ എന്‍സുലൈഖ ആണ്.ശ്രീ.ടി.കുഞ്ഞികൃഷ്ണന്‍,ശ്രീ.ടി.കുമാരന്‍,
ശ്രീമതി.റംല,ശ്രീ.കെ.വി.പ്രസാദ്,ശ്രീ.പി.കെ.ചന്ദ്രശേഖരന്‍ ശ്രീ.അനില്‍ കുമാര്‍.തുടങ്ങിയവര്‍ സംസാരിച്ചുഎം.ഉഷാറാണി ടീച്ചര്‍ സ്വാഗതവും,യു.പ്രീതി ടീച്ചര്‍ നന്ദി പ്രകടനവും നടത്തി.
ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി പൂക്കളമത്സരം,കസേരക്കളി,ബാററണ്‍ ചെയ്ഞ്ച്,കമ്പവലി,തുടങ്ങിയ മത്സരങ്ങള്‍ നടന്നു.അമ്മമാര്‍ക്കായി കസേരക്കളി,കമ്പവലി തുടങ്ങിയ മത്സരങ്ങളും നടന്നു.ഉച്ചയ്ക്ക് വിശിഷ്ടാതിഥികള്‍ക്കൊപ്പം ഓണസദ്യയും കഴിച്ച് പൊന്നോണത്തേ വരവേല്‍ക്കാന്‍ സ്വന്തം വീടുകളിലേക്ക്.