Thursday 30 June 2016

ഫീൽഡ് ട്രിപ്പ്

നമ്മുടെ വിദ്യാലയത്തിലെ സയൻസ്  ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാഠഭാഗവുമായി ബന്ധപ്പെട്ട് , പടന്നക്കാട് കാർഷിക കോളേജിലേക്ക് ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. പി.കെ.ചന്ദ്രശേഖരൻ മാസ്റ്റർ ,ചിത്ര ടീച്ചർ തുടങ്ങിയവർ യാത്രയ്ക്ക് നേതൃത്വം നൽകി
2016-17- വർഷത്തെ നമ്മുടെ പ്രവേശനോത്സവം പൂർവ്വാധികം ഭംഗിയായി നടത്തപ്പെട്ടു. ബലൂണുകളും, പൂക്കളുമായി ആറാം തരത്തിലെ വിദ്യാർത്ഥികളും, രക്ഷിതാക്കളും. അദ്ധ്യാപകരും ചേർന്ന് കുട്ടികളെ വരവേറ്റു. മധുര പലഹാര വിതരണവും, ലഘുഭക്ഷണ വിതരണവും നടന്നു.നവാഗതരായ കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും നടന്നു.