Tuesday, 17 November 2015
Wednesday, 11 November 2015
SMART CLASSROOM INAGURATION
നമ്മുടെ വിദ്യാലയത്തിൽ മാനേജ്മെൻറിന്റെയും, പി.ടി.എ.യുടെയും. അധ്യാപകരുടേയും'വിദ്യാർത്ഥികളുടേയും സഹകരണത്തോടെ നടപ്പാക്കിയ സ്മാർട്ട് ക്ലാസ്സ് റൂമിന്റെ ഔപചാരികമായ ഉദ്ഘാടനം കാസറഗോഡ് ഡയറ്റ് പ്രിൻസിപ്പൽ ശ്രീ.ഡോ: പി.വി.കൃഷ്ണകുമാർ അവർകൾ നിർവഹിച്ചു. പി.ടി.എ.പ്രസിഡണ്ട്.ശ്രീ.കെ.കുശലൻ അവർകൾ അധ്യക്ഷത വഹിച്ചു.ഹോസ്ദുർഗ് ബി.പി.ഒ.ശ്രീമതി. ഗ്രീഷ്മ കെ.ശ്രീമതി. യു. പ്രീതി. ടീച്ചർ ശ്രീ.പി.കെ.ചന്ദ്രശേഖരൻ മാസ്റ്റർ ' തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് 'ശ്രീമതി. എം. ഉഷാറാണി ടീച്ചർ സ്വാഗതവും, ശ്രീ.അരുൺകുമാർ. നന്ദി പ്രകടനവും നടത്തി;
21-8-15 വെള്ളിയാഴ്ച വൈവിധ്യമാർന്ന കലാകായിക മത്സരങ്ങളോടെയും, വിവഭ സമൃദ്ധമായ ഓണസദ്യയോട് കൂടിയും നമ്മുടെ വിദ്യാലയത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. പടന്നക്കാടിലെ കലാസാംസ്കാരിക രാഷ്ടീയ മണ്ഡലങ്ങളിലെ ഒട്ടേറെ മഹത് വ്യക്തിത്വങ്ങളും, മാനേജ്മെന്റ് പ്രതിനിധികളും കുട്ടികൾക്ക് ഓണാശംസകൾ നേരുവാൻ വിദ്യാലയത്തിൽ എത്തിച്ചേർന്നു.കലാ കായിക മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം പി.ടി.എ.ഭാരവാഹികൾ.ശ്രീ.ഫിലിപ്പ് സർ. തുടങ്ങിയവർ ചേർന്ന് നിർവഹിച്ചു.
Saturday, 15 August 2015
സ്വാതന്ത്ര്യ ദിനാഘോഷവും ' എൻഡോവ്മെന്റ് വിതരണവും
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 67 > o വാർഷികാഘോഷ ഉദ്ഘാടനവും ' സ്കൂൾ സ്ഥാപക മാനേജർ ശ്രീ.കെ.വി.കുഞ്ഞമ്പു സ്മാരക എൻഡോവ്മെന്റ്, മുൻ മാനേജർ ശ്രീമതി, എം.വി.സത്യഭാമ സ്മാരക എൻഡോവ്മെൻറ് വിതരണവും ആഗസ്ത് 15 ശനിയാഴ്ച ബഹു: കാസറഗോഡ് എം.പി.ശ്രീ.പി.കരുണകരൻ അവർകൾ നിർവഹിച്ചു.യോഗത്തിൽ സ്കൂൾ മാനേജർ ശ്രീ.കെ.വി.സതീശൻ അവർകൾ അദ്ധ്യക്ഷം വഹിച്ചു. ഹോസ്ദുർഗ് എ.ഇ.ഒ ശ്രീ.ടി.എം.സദാനന്ദൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ശ്രീമതി.എൽ.സുലൈഖ .ശ്രീ.ടി.കുമാരൻ, ശ്രീ.കെ.കുശലൻ: ശ്രീ.എം.അസിനാർ.വി.സുകുമാരൻ, ബിൽ ടെക് അബ്ദുള്ള.ശ്രീ.പീ.സി.ഇസ്മൈൽ.ശ്രീ.പി.കെ.ചന്ദ്രശേഖരൻ 'ശ്രീ' അനിൽകുമാർ ശ്രീ മതി.സുജാത 'കെ.അരൂൺ കുമാർ എന്നിവർ സംസാരിച്ചു.
Wednesday, 12 August 2015
സൗജന്യ യൂണിഫോം വിതരണം
ഈ വർഷം മുതൽ നമ്മുടെ വിദ്യാലയത്തിൽ നടപ്പാക്കുന്ന വെള്ള യൂണിഫോം പടന്നക്കാട് മെഹ്ബൂബ് മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി വിതരണം ചെയ്തു യോഗം കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യ കാര്യ സ്റ്റാന്റിഗ് കമ്മറ്റി ചെയർപേഴ്സൻ ശ്രീമതി.എൽ.സുലൈഖ ഉദ്ഘാടനം ചെയ്തു.
Thursday, 30 July 2015
S N A U P S PADNEKKAD: ആദരാഞ്ജലികൾ
S N A U P S PADNEKKAD: മുൻ രാഷ്ട്രപതി ശ്രീ.എ.പി.ജെ.അബ്ദുൾ കലാo സാറിന് എസ്.എൻ.എ.യു.പി.യുടെ ആദരാഞ്ജലികൾ
Subscribe to:
Posts (Atom)

