നമ്മുടെ വിദ്യാലയത്തിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാഠഭാഗവുമായി ബന്ധപ്പെട്ട് , പടന്നക്കാട് കാർഷിക കോളേജിലേക്ക് ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. പി.കെ.ചന്ദ്രശേഖരൻ മാസ്റ്റർ ,ചിത്ര ടീച്ചർ തുടങ്ങിയവർ യാത്രയ്ക്ക് നേതൃത്വം നൽകി
Thursday, 30 June 2016
Tuesday, 17 November 2015
Wednesday, 11 November 2015
SMART CLASSROOM INAGURATION
നമ്മുടെ വിദ്യാലയത്തിൽ മാനേജ്മെൻറിന്റെയും, പി.ടി.എ.യുടെയും. അധ്യാപകരുടേയും'വിദ്യാർത്ഥികളുടേയും സഹകരണത്തോടെ നടപ്പാക്കിയ സ്മാർട്ട് ക്ലാസ്സ് റൂമിന്റെ ഔപചാരികമായ ഉദ്ഘാടനം കാസറഗോഡ് ഡയറ്റ് പ്രിൻസിപ്പൽ ശ്രീ.ഡോ: പി.വി.കൃഷ്ണകുമാർ അവർകൾ നിർവഹിച്ചു. പി.ടി.എ.പ്രസിഡണ്ട്.ശ്രീ.കെ.കുശലൻ അവർകൾ അധ്യക്ഷത വഹിച്ചു.ഹോസ്ദുർഗ് ബി.പി.ഒ.ശ്രീമതി. ഗ്രീഷ്മ കെ.ശ്രീമതി. യു. പ്രീതി. ടീച്ചർ ശ്രീ.പി.കെ.ചന്ദ്രശേഖരൻ മാസ്റ്റർ ' തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് 'ശ്രീമതി. എം. ഉഷാറാണി ടീച്ചർ സ്വാഗതവും, ശ്രീ.അരുൺകുമാർ. നന്ദി പ്രകടനവും നടത്തി;
21-8-15 വെള്ളിയാഴ്ച വൈവിധ്യമാർന്ന കലാകായിക മത്സരങ്ങളോടെയും, വിവഭ സമൃദ്ധമായ ഓണസദ്യയോട് കൂടിയും നമ്മുടെ വിദ്യാലയത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. പടന്നക്കാടിലെ കലാസാംസ്കാരിക രാഷ്ടീയ മണ്ഡലങ്ങളിലെ ഒട്ടേറെ മഹത് വ്യക്തിത്വങ്ങളും, മാനേജ്മെന്റ് പ്രതിനിധികളും കുട്ടികൾക്ക് ഓണാശംസകൾ നേരുവാൻ വിദ്യാലയത്തിൽ എത്തിച്ചേർന്നു.കലാ കായിക മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം പി.ടി.എ.ഭാരവാഹികൾ.ശ്രീ.ഫിലിപ്പ് സർ. തുടങ്ങിയവർ ചേർന്ന് നിർവഹിച്ചു.
Subscribe to:
Posts (Atom)

