Monday, 10 October 2016
Sunday, 9 October 2016
S N A U SNAUP SCHOOL Padnekkad LAB Inaguration
നമ്മുടെ വിദ്യാലയത്തിൽ പുതുതായി നിർമ്മിച്ച ശാസ്ത്ര ,ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ലാബിന്റെ ഉദ്ഘാടനവും , ശ്രീ.കെ.വി.കുഞ്ഞമ്പു സ്മാരക എൻഡോവ്മെന്റ് വിതരണവും ആരാധ്യനായ കേരള റവന്യൂ വകുപ്പ് മന്ത്രി ശ്രീ.ഇ.ചന്ദ്രശേഖരൻ നിർവഹിച്ചു.യോഗത്തിൽ സ്കൂൾ മാനേജർ ശ്രീ.കെ.വി.സതീശൻ അവർകൾ അധ്യക്ഷത വഹിച്ചു.ശ്രീമതി;എം.വി.സ്ത്യഭാമ സ്മാരക എൻഡോവ്മെന്റ് വിതരണം കാഞ്ഞങ്ങാട് നഗരസഭ വൈസ് ..ചെയർപേഴ്സൺ ശ്രീമതി.എൽ.സുലൈഖ നിർവ്വഹിച്ചു. പി.ടി.എ.വകയായുള്ള എൻഡോവ്മെന്റ് വിതരണം കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ ശ്രീ.അബ്ദുൾ റസാഖ് താ യി ലക്കണ്ടി നിർവ്വഹിച്ചു.കാസറഗോഡ്. ഡയറ്റ് പ്രിൻസിപ്പാൾ ഡോ: കൃഷ്ണ കുമാർ സർ.മുഖ്യ പ്രഭാഷണം നടത്തി.കാഞ്ഞങ്ങാട് ഡി.ഇ.ഒ.കെ.പി. പ്രകാശ് കുമാർ.ഹോസ്ദുർഗ് എ.ഇ.ഒ.ശ്രീമതി. പുഷ്പ ടീച്ചർ .പി .ടി .എ .പ്രസിഡണ്ട്. ശ്രീ.കെ.കുശലൻ: സ്റ്റാഫ് സെക്രട്ടറി ശ്രീ.പി.അഷറഫ് മാസ്റ്റർ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.സ്കൂൾ എച്ച്.എം ഇൻ ചാർജ്.ശ്രീമതി. യു. പ്രീതി സ്വാഗതവും എസ്.ആർ.ജി.കൺവീനർ ശ്രീ.എം.സുമേഷ് മാസ്റ്റർ നന്ദി പ്രകടനവും നടത്തി.
Wednesday, 6 July 2016
Tuesday, 5 July 2016
Saturday, 2 July 2016
ഇഫ്താർ സംഗമവും.സമൂഹ നോമ്പ് തുറയും
നമ്മുടെ വിദ്യാലയത്തിൽ 1-7-16 (വെള്ളിയാഴ്ച ) ഇഫ്താർ സംഗമവും സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു.നഗരസഭ കൗൺസിലർ അബ്ദുൾ റസാഖ് താ യി ലക്കണ്ടി , സദസ്സിൽ ഉദ്ഘാടനം നിർവ്വഹിച്ചു.മാനേജ്മെന്റ് പ്രതിനിധി ശ്രീ: കെ.വി.പ്രസാദ് അവർകൾ ആശംസ നേർന്ന് സംസാരിച്ചു. പി.ടി.എ.പ്രസിഡണ്ട്.ശ്രീ.കെ.കുശലൻ അവർകൾ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്: ശ്രീമതി യു.പ്രീതി ടീച്ചർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ശ്രീ: അഷറഫ് മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.മുന്നൂറോളം രക്ഷിതാക്കൾ നോമ്പ് തുറയിൽ പങ്കെടുത്തു.
Thursday, 30 June 2016
ഫീൽഡ് ട്രിപ്പ്
നമ്മുടെ വിദ്യാലയത്തിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാഠഭാഗവുമായി ബന്ധപ്പെട്ട് , പടന്നക്കാട് കാർഷിക കോളേജിലേക്ക് ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. പി.കെ.ചന്ദ്രശേഖരൻ മാസ്റ്റർ ,ചിത്ര ടീച്ചർ തുടങ്ങിയവർ യാത്രയ്ക്ക് നേതൃത്വം നൽകി
Tuesday, 17 November 2015
Wednesday, 11 November 2015
SMART CLASSROOM INAGURATION
നമ്മുടെ വിദ്യാലയത്തിൽ മാനേജ്മെൻറിന്റെയും, പി.ടി.എ.യുടെയും. അധ്യാപകരുടേയും'വിദ്യാർത്ഥികളുടേയും സഹകരണത്തോടെ നടപ്പാക്കിയ സ്മാർട്ട് ക്ലാസ്സ് റൂമിന്റെ ഔപചാരികമായ ഉദ്ഘാടനം കാസറഗോഡ് ഡയറ്റ് പ്രിൻസിപ്പൽ ശ്രീ.ഡോ: പി.വി.കൃഷ്ണകുമാർ അവർകൾ നിർവഹിച്ചു. പി.ടി.എ.പ്രസിഡണ്ട്.ശ്രീ.കെ.കുശലൻ അവർകൾ അധ്യക്ഷത വഹിച്ചു.ഹോസ്ദുർഗ് ബി.പി.ഒ.ശ്രീമതി. ഗ്രീഷ്മ കെ.ശ്രീമതി. യു. പ്രീതി. ടീച്ചർ ശ്രീ.പി.കെ.ചന്ദ്രശേഖരൻ മാസ്റ്റർ ' തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് 'ശ്രീമതി. എം. ഉഷാറാണി ടീച്ചർ സ്വാഗതവും, ശ്രീ.അരുൺകുമാർ. നന്ദി പ്രകടനവും നടത്തി;
21-8-15 വെള്ളിയാഴ്ച വൈവിധ്യമാർന്ന കലാകായിക മത്സരങ്ങളോടെയും, വിവഭ സമൃദ്ധമായ ഓണസദ്യയോട് കൂടിയും നമ്മുടെ വിദ്യാലയത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. പടന്നക്കാടിലെ കലാസാംസ്കാരിക രാഷ്ടീയ മണ്ഡലങ്ങളിലെ ഒട്ടേറെ മഹത് വ്യക്തിത്വങ്ങളും, മാനേജ്മെന്റ് പ്രതിനിധികളും കുട്ടികൾക്ക് ഓണാശംസകൾ നേരുവാൻ വിദ്യാലയത്തിൽ എത്തിച്ചേർന്നു.കലാ കായിക മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം പി.ടി.എ.ഭാരവാഹികൾ.ശ്രീ.ഫിലിപ്പ് സർ. തുടങ്ങിയവർ ചേർന്ന് നിർവഹിച്ചു.
Saturday, 15 August 2015
സ്വാതന്ത്ര്യ ദിനാഘോഷവും ' എൻഡോവ്മെന്റ് വിതരണവും
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 67 > o വാർഷികാഘോഷ ഉദ്ഘാടനവും ' സ്കൂൾ സ്ഥാപക മാനേജർ ശ്രീ.കെ.വി.കുഞ്ഞമ്പു സ്മാരക എൻഡോവ്മെന്റ്, മുൻ മാനേജർ ശ്രീമതി, എം.വി.സത്യഭാമ സ്മാരക എൻഡോവ്മെൻറ് വിതരണവും ആഗസ്ത് 15 ശനിയാഴ്ച ബഹു: കാസറഗോഡ് എം.പി.ശ്രീ.പി.കരുണകരൻ അവർകൾ നിർവഹിച്ചു.യോഗത്തിൽ സ്കൂൾ മാനേജർ ശ്രീ.കെ.വി.സതീശൻ അവർകൾ അദ്ധ്യക്ഷം വഹിച്ചു. ഹോസ്ദുർഗ് എ.ഇ.ഒ ശ്രീ.ടി.എം.സദാനന്ദൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ശ്രീമതി.എൽ.സുലൈഖ .ശ്രീ.ടി.കുമാരൻ, ശ്രീ.കെ.കുശലൻ: ശ്രീ.എം.അസിനാർ.വി.സുകുമാരൻ, ബിൽ ടെക് അബ്ദുള്ള.ശ്രീ.പീ.സി.ഇസ്മൈൽ.ശ്രീ.പി.കെ.ചന്ദ്രശേഖരൻ 'ശ്രീ' അനിൽകുമാർ ശ്രീ മതി.സുജാത 'കെ.അരൂൺ കുമാർ എന്നിവർ സംസാരിച്ചു.
Wednesday, 12 August 2015
സൗജന്യ യൂണിഫോം വിതരണം
ഈ വർഷം മുതൽ നമ്മുടെ വിദ്യാലയത്തിൽ നടപ്പാക്കുന്ന വെള്ള യൂണിഫോം പടന്നക്കാട് മെഹ്ബൂബ് മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി വിതരണം ചെയ്തു യോഗം കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യ കാര്യ സ്റ്റാന്റിഗ് കമ്മറ്റി ചെയർപേഴ്സൻ ശ്രീമതി.എൽ.സുലൈഖ ഉദ്ഘാടനം ചെയ്തു.
Thursday, 30 July 2015
S N A U P S PADNEKKAD: ആദരാഞ്ജലികൾ
S N A U P S PADNEKKAD: മുൻ രാഷ്ട്രപതി ശ്രീ.എ.പി.ജെ.അബ്ദുൾ കലാo സാറിന് എസ്.എൻ.എ.യു.പി.യുടെ ആദരാഞ്ജലികൾ
Thursday, 16 July 2015
ഇഫ്താർ സo ഗമവും. സമൂഹ നോമ്പുതുറയും
ത്യാഗത്തിന്റെയും, സ്നേഹത്തിന്റെയും. പരസ്പര സാഹോദര്യത്തിന്റെ യും ഓർമ്മപ്പെടുത്തലുകളുമായി ' വീണ്ടും ഒരു റംസാൻ കൂടി ''''''''' S.N. A.U.P. സ്കൂൾP.TA യുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും ,സമൂഹ നോമ്പ് തുറയും .സംഘടിപ്പിച്ചു. ഹോസ്ദുർഗ് ഏ.ഇ.ഒ.ശ്രീ' ടി.എം.സദാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ശ്രീമതി.എൽ.സലൈഖ വിശിഷ്ടാതിഥി ആയിരുന്നു. ശ്രീ.കെ.കുശലൻ: അധ്യക്ഷത വഹിച്ചു.ശ്രീ.കെ.വി.പ്രസാദ്, ശ്രീ.ടി.കുമാരൻ .ശ്രീ.എം.അസിനാർ 'അബ്ദുൾ റസാഖ് തായി ലക്കണ്ടി 'പി.കെ.ചന്ദ്രശേഖരൻ.എൽ.ഷംസുദ്ദീൻ.പി.സി.ഇസ്മയിൽ. ശ്രീമതി. യു. പ്രീതി. എന്നിവർ ആ ശംസകൾ നേർന്ന് സംസാരിച്ചു.എം.ഉഷാറാണി ടീച്ചർ സ്വാഗതവും. അരൂൺ കുമാർ നന്ദി പ്രകടനവുo നടത്തി
Tuesday, 14 July 2015
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം
നമ്മുടെ വിദ്യാലയത്തിലെ ഈ വർഷത്തെ സാമൂഹ്യ ശാസ്ത്ര, ഗണിത, സയൻസ്, വിദ്യാരംഗം ,ഇംഗ്ലീഷ് .ഹിന്ദി .ക്ലബ്ബുകളുടെ ഉദ്ഘാsനം 'പി.ടി.എ പ്രസിഡണ്ട് ശ്രീ കെ.കുശലൻ അവർകളുടെ അധ്യക്ഷതയിൽ ശ്രീ.രവി മാസ്റ്റർ നിർവ്വഹിച്ചു.രണ്ട് മണിക്കൂർ നീണ്ടു നിന്ന രവി മാഷിന്റെ ക്ലാസ്സിൽ കുട്ടികൾ ആലസ്യം എന്തെന്നറിയാതെ സയൻസും' സാമൂഹ്യവും' ഗണിതവും' മലയാളവും ഒരു പോലെ ആനന്ദം പകരുന്നതാണെന്ന് മനസ്സിലാക്കി.
Sunday, 12 July 2015
S N A U P S PADNEKKAD: S N A U P S PADNEKKAD: പരിസ്ഥിതി ദിനം
S N A U P S PADNEKKAD: S N A U P S PADNEKKAD: പരിസ്ഥിതി ദിനം: S N A U P S PADNEKKAD: പരിസ്ഥിതി ദിനം : പരിസ്ഥിതി ദിന പതിപ്പ് പ്രകാശനം ചെയ്യല് പരിസ്ഥിതി ദിന പ്രശ്നോത്തരി സമ്മാന ദാന...
Subscribe to:
Posts (Atom)














